കണ്ണൂർ: താരസംഘടനയിൽ അംഗത്വം വാഗ്ദാനം ചെയ്ത് പല സ്ഥലങ്ങളിൽവെച്ച് ലൈംഗികപീഡനത്തിനിരയാക്കിയെന്ന നടിയുടെ പരാതിയിൽ നടനും നിയമസഭാംഗവുമായ എം മുകേഷിനെ കൈവിടാതെ സിപിഎം. മുകേഷിനെതിരേ പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചതിന് പിന്നാലെയും അദ്ദേഹത്തെ പിന്തുണച്ച് പാർട്ടി സംസ്ഥാന സെക്രട്ടറി രംഗത്തെത്തി. ......
ന്യൂഡൽഹി: ഉന്നതകുലജാതൻ ആദിവാസി ക്ഷേമ മന്ത്രിയായാൽ വലിയ മാറ്റങ്ങളുണ്ടാകുമെന്ന് കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപി. ഡൽഹി മയൂർവിഹാറിൽ തിരഞ്ഞെടുപ്പു പ്രചാരണ യോഗത്തിൽ പ്രസംഗിക്കവേയാണു സുരേഷ് ഗോപിയുടെ വിവാദ പരാമർശം. ......
ചോറ്റാനിക്കരയിൽ പോക്സോ കേസിലെ അതിജീവിതയായ യുവതിയുടെ മരണത്തിൽ ആൺസുഹൃത്തിനെതിരെ കൊലക്കുറ്റം ചുമത്തിയേക്കില്ല. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് അറസ്റ്റ് ചെയ്ത തലയോലപ്പറമ്പ് വെട്ടിക്കാട്ടുമുക്കിൽ കുഴിപ്പുറത്ത് അനൂപിനെതിരെ (24) കൊലപാതകമല്ലാത്ത നരഹത്യക്കുറ്റം ചുമത്താനാണ് പൊലീസ് നീക്കം. ......
ബാലരാമപുരത്ത് കൊല്ലപ്പെട്ട രണ്ടുവയസുകാരി ദേവേന്ദുവിന്റെ അമ്മ ശ്രീതുവിനെതിരെ കേസെടുക്കും. ശ്രീതുവിനെതിരെ തൊഴിൽ തട്ടിപ്പിനാണ് കേസെടുക്കുക.......
കണ്ണൂർ: എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട വിവാദത്തിൽ കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് പി പി ദിവ്യക്ക് സിപിഎം സമ്മേളനത്തിൽ വിമർശനം. ഒരിക്കലും ന്യായീകരിക്കാനാവാത്ത തെറ്റായ പരാമർശമാണു പി.പി.ദിവ്യ എഡിഎം നവീൻ ബാബുവിന്റെ യാത്രയയപ്പ് യോഗത്തിൽ നടത്തിയതെന്നാണ് വിമർശനം. ......
വാഷിംഗ്ടൺ: ഇസ്ലാമിക് സ്റ്റേറ്റ് ഭീകരർക്കെതിരെ സൊമാലിയയിൽ അമേരിക്കൻ സൈന്യം വ്യോമാക്രമണം നടത്തിയെന്ന് ഡൊണാൾഡ് ട്രംപ്. നിരവധി ഭീകരർ കൊല്ലപ്പെട്ടെന്നും അമേരിക്കൻ പ്രസിഡന്റ് വ്യക്തമാക്കി. ......
തിരുവനന്തപുരം : കൂടംകുളം ആണവ റിയാക്ടറിനെതിരെ നടത്തിയ ഐതിഹാസിക സമരമുഖം ഓര്ക്കുന്നുണ്ടോ ? അന്നത് തമിഴ്നാട്ടിലായിരുന്നു. ഇന്നിനി കേരളത്തിൽ എന്തുചെയ്യും ? കേന്ദ്രബജറ്റിലെ പ്രഖ്യാപനങ്ങൾക്ക് പിന്നാലെ ഇടതുമുന്നണിയിൽ ഉയരുന്ന സജീവചോദ്യം ഇതാണ്. ......
കൊച്ചി: മുകേഷ് എംഎൽഎയ്ക്കെതിരായ ബലാത്സംഗ കേസിൽ കുറ്റപത്രം സമർപ്പിച്ചു. എറണാകുളം ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണ് പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിച്ചത്. ......
ന്യൂഡൽഹി: രാജ്യമെമ്പാടും റയിൽശൃംഖല വ്യാപിപ്പിക്കുമെന്ന് കേന്ദ്ര റയിൽ മന്ത്രി അശ്വിനി വൈഷ്ണവ്. അടുത്ത രണ്ടോ മൂന്നോ വർഷത്തിനുള്ളിൽ 200 പുതിയ വന്ദേ ഭാരത് ട്രെയിനുകൾ, 100 അമൃത് ഭാരത് ട്രെയിനുകൾ, 50 നമോ ഭാരത് റാപ്പിഡ് റെയിൽ, 17,500 ജനറൽ നോൺ എസി കോച്ചുകൾ എന്നിവ സാധ്യമാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. 2,52,000 കോടി രൂപയാണ് കേന്ദ്ര ബജറ്റിൽ റെയിൽവേ മന്ത്രാലയത്തിന് വകയിരുത്തിയിട്ടുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
റെയിൽവേ അടിസ്ഥാന സൗകര്യ വികസന പദ്ധതികൾക്കായി 4,60,000 കോടി രൂപയാണ് ബജറ്റിൽ പ്രഖ്യാപിച്ചിട്ടുളളത്. ......
വത്തിക്കാൻ സിറ്റി: നടക്കുന്നതിനിടെ ഊന്നുവടിയുടെ മുകൾഭാഗം ഇളകിമാറിയതിനെത്തുടർന്ന് ഫ്രാൻസിസ് മാർപാപ്പയ്ക്ക് കാലിടറിയെങ്കിലും വീഴാതെ രക്ഷപ്പെട്ടു. മഹാജൂബിലിയുടെ ഭാഗമായുള്ള ചടങ്ങിൽ പങ്കെടുക്കാനെത്തിയപ്പോഴാണ് പോപ്പിന്റെ ഊന്നുവടിയുടെ മുകൾഭാഗം ഇളകിമാറിയത്. ......